എട്ടുമാസം പ്രായമുളള കുഞ്ഞിന്റെ ചികിത്സയ്ക്കുവേണ്ടി കത്തോലിക്കാ വിശ്വാസിയായ പോളീഷ് ഒളിമ്പ്യന്‍ മെഡല്‍ ലേലം ചെയ്തു

ജാവലിന്‍ ത്രോയില്‍ സില്‍വര്‍ മെഡല്‍ നേടിയ പോളണ്ടിലെ ഒളിമ്പ്യന്‍ മരിയ ആന്‍ഡ്രെജെസ്‌ക്ക് ഉത്തമ കത്തോലിക്കാവിശ്വാസിയാണ്. തന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ദൈവത്തിന്റെ കരമുണ്ടെന്ന് വിശ്വസിക്കുന്ന മരിയ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോണ്‍ കാന്‍സറിനെ അതിജീവിച്ച വ്യക്തിയുമാണ്.

നല്ലവാര്‍ത്തകളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള മരിയ മറ്റൊരു നല്ലവാര്‍ത്തയുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഹാര്‍്ട്ട് ഓപ്പറേഷന് പണം കണ്ടെത്താന്‍ വേണ്ടി തനിക്ക് ലഭിച്ച ഒളിംപിക്‌സ് മെഡല്‍ ലേലം ചെയ്ത് കിട്ടിയ പണം ആ കുടുംബത്തെ ഏല്പിച്ചിരിക്കുകയാണ് താരം, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലാണ് ഓപ്പറേഷന്‍, പണം ആ കുട്ടിയുടെ കുടുംബത്തെ ഏല്പിച്ച നിമിഷം എന്റെ ജീവിതത്തിലെ വലിയ സന്തോഷത്തിന്റെതായിരുന്നുവെന്ന് മരിയ പറയുന്നു.

മെഡലിന്‌റെ യഥാര്‍ത്ഥ മൂല്യം എന്റെ ഹൃദയത്തിലാണുളളത്. ഭൗതികമായി നോക്കുമ്പോള്‍ അതൊരു വസ്തു മാത്രമാണ്. എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അതിന് വലിയ വിലയുണ്ട്, ഈ വെള്ളിക്ക് മറ്റുള്ളവരുടെ ജീവന്‍രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതിനാണ് ഞാന്‍ വില കല്പിക്കുന്നത്, എന്റെ വിശ്വാസത്തിന്റെയും നേരിടേണ്ടി വന്ന പല വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിച്ചതിന്റെയും പ്രതീകമാണ് ഈ മെഡല്‍. മരിയ പറയുന്നു.

അവാര്‍ഡുകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കുംവേണ്ടി പരക്കം പായുന്നവരും അവാര്‍ഡുകള്‍ ഷോക്കേയ്‌സുകളില്‍ പ്രദര്‍ശിപ്പിച്ച് സായൂജ്യം അടയുന്നവരും മരിയയില്‍ നിന്ന് പാഠം പഠിച്ചിരുന്നുവെങ്കില്‍…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.