വാഷിംങ്ടണ്‍ ഡിസി: ആഗോളവ്യാപകമായി ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ മാര്‍ച്ച് ഫോര്‍ ദ മാര്‍ട്ടയേഴ്‌സ് ശനിയാഴ്ച നടന്നു. രണ്ടാം തവണയാണ് രക്തസാക്ഷികള്‍ക്കുവേണ്ടിയുളള ഇത്തരത്തിലുള്ള ഒരു മാര്‍ച്ച് സംഘടിപ്പിച്ചിച്ചത്.
ക്രൈസതവര്‍ ആഗോളതലത്തില്‍ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുകയായിരുന്നു മാര്‍ച്ചിന്റെ ലക്ഷ്യമെന്ന് മാര്‍ച്ച് പ്രസിഡന്റ് ജിയ ചാസോണ്‍ അറിയിച്ചു. ആളുകള്‍ ക്രൈസ്തവ മതപീഡനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നതേയില്ല. കാരണം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് അവര്‍ അറിയുന്നില്ല. മിഡില്‍ ഈസ്റ്റ്, അഫ്ഗാനിസ്ഥാന്‍, ചൈന, നോര്‍ത്ത് കൊറിയ..ഇവിടെയെല്ലാം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.? മതപീഡനം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇല്ലെങ്കില്‍ നമ്മുടെ സഹോദരീസഹോദരന്മാര്‍ നിശ്ശബ്ദതയില്‍ വീണ്ടും സഹിക്കേണ്ടിവരും. ലോകം മുഴുവനും ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഒരു മതസമൂഹമുണ്ടെങ്കില്‍ അത് ക്രൈസ്തവരാണ്. അദ്ദേഹം പറഞ്ഞു.