വാഷിംങ്ടണ്‍: വിശ്വാസത്തിന്റെ പേരില്‍ മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് ലോകത്തിന് അവബോധമുണ്ടാക്കാനായി മാര്‍ച്ച് ഫോര്‍ മാര്‍ട്ടിയേഴ്‌സ് ഈ ശനിയാഴ്ച നടക്കും. ലോകമെങ്ങും ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഭൂരിപക്ഷം ആളുകള്‍ക്കും അറിവില്ലാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ അടുത്തകാലത്തെ റിപ്പോര്‍ട്ട് പ്രകാരം എട്ടിലൊരു ക്രൈസ്തവന്‍ എന്ന നിലയില്‍ ലോകത്ത് മതപീഡനത്തിന് ഇരയാകുന്നുണ്ട്. പലതരത്തിലുള്ള പീഡനം മുതല്‍ മരണം വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ഇത്തരമൊരു അവബോധം ഉണ്ടാക്കുന്നതിലൂടെ ഇതിനെതിരെ പ്രതികരിക്കാനും പ്രവൃത്തിക്കാനും മറ്റ് ക്രൈസ്തവര്‍ക്ക് പ്രചോദനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കുന്നു.