മാണ്ഡ്യ രൂപതയില്‍ 2023 ഈസ്റ്റര്‍ വരെ വിശപ്പിന്റെ വര്‍ഷാചരണം

ബാംഗളൂര്: കര്‍ണ്ണാടകയിലെ സീറോ മലബാര്‍ രൂപതയായ മാണ്ഡ്യയില്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിശപ്പിന്റെ വര്‍ഷാചരണത്തിന് തുടക്കം കുറിച്ചു. 2023 ലെ ഈസ്റ്റര്‍ വരെ നീണ്ടുനില്ക്കുന്നതാണ് വിശപ്പിന്റെ വര്‍ഷാചരണം.

നഗരങ്ങളും ഗ്രാമങ്ങളും ചേര്‍ന്ന രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് ആഹാരം ഉറപ്പാക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഇതോട് അനുബന്ധിച്ച് ഇടവകകളും സന്യാസഭവനങ്ങളും സഭാസ്ഥാപനങ്ങളും കുടുംബയൂണിറ്റുകളും കേന്ദ്രീകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പാകപ്പെടുത്തിയ ആഹാരവും ഫുഡ് പാക്കറ്റും വിതരണം ചെയ്യുക, ഹോട്ടലുകളില്‍ സൗജന്യഭക്ഷണത്തിനുള്ള കൂപ്പണ്‍, ഇടവകകളില്‍ ഉച്ചഭക്ഷണവിതരണം, കുട്ടികള്‍ക്ക് സ്‌കൂള്‍ വഴി ഭക്ഷണം, ദരിദ്ര കുടുംബങ്ങളെ നാലുവര്‍ഷത്തേക്ക് ദത്തെടുക്കല്‍, എച്ച് ഐ വിബാധിതകര്‍ക്ക്്് പോഷകാഹാര വിതരണം തുടങ്ങിയവ ഇതോട് അനുബന്ധിച്ച് നടപ്പിലാക്കും. വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രാര്‍ത്ഥന, ഗാനം, ലോഗോ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. മാണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിലും സമര്‍പ്പിതസമൂഹങ്ങളിലും ദിവ്യകാരുണ്യ സെന്ററുകളിലും മിഷന്‍ സെന്ററുകളിലും തിരി തെളിച്ച് വിശപ്പിന്റെ വര്‍ഷം ഉദ്ഘാടനം ചെയ്തു.

ക്രിസ്തീയമായ ഉത്തരവാദിത്തമാണ് വിശപ്പിന്റെ വര്‍ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.