യുക്രെയ്ന്‍ ജനതയെ സഹായിക്കാനായി ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയില്‍ നിന്ന് 69,000 സന്നദ്ധപ്രവര്‍ത്തകര്‍

യുക്രെയ്ന്‍: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ദുരിതക്കയത്തിലായ യുക്രെയ്ന്‍ ജനതയെ സഹായിക്കാനായി ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയില്‍ നിന്ന് 69,000 സന്നദ്ധപ്രവര്‍ത്തകര്‍. റഷ്യന്‍ അധിനിവേശം അഞ്ചാം ആഴച പിന്നിടുമ്പോള്‍ രാജ്യത്തെ 12 മില്യന്‍ ആളുകളുടെ ജീവിതം ചോദ്യചിഹ്നമായിരിക്കുകയാണ്.

3.8 മില്യന്‍ ആളുകള്‍ സമീപരാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ചേക്കേറിയിരിക്കുന്നു. 4 മില്യന്‍ ആളുകള്‍ അവരെ പിന്തുടരാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടല്‍. ഭക്ഷണവിതരണം, താമസസൗകര്യമൊരുക്കല്‍,വൈദ്യസഹായം, മനശ്ശാസ്ത്രപരമായ ചികിത്സ തുടങ്ങിയ വിവിധ തരത്തിലാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുന്നത്. 47 ട്രക്ക് നിറയെ മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷണവുമായിട്ടാണ് കഴി്ഞ്ഞ ദിവസം മാള്‍ട്ടയിലെ അംഗങ്ങള്‍ ഇവിടെയെത്തിയത്. യുക്രെയ്ന്‍ ജനതയോടുള്ള ഐകദാര്‍ഢ്യം എന്നതിനപ്പുറമാണ് മാള്‍ട്ടയുടെ സേവനങ്ങളെന്ന് ഗ്രാന്‍ഡ് ഹോസ്പിറ്റലര്‍ ഓഫ് ദ ഓര്‍ഡര്‍ ഡൊമിനിക്ക് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.