രാമപുരം: മലയാറ്റൂര്‍ തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വളളക്കടവ് വലിയതുറ കിണറ്റുവിളാകത്ത് ഷാജി വില്‍ഫ്രഡാണ് മരിച്ചത്. പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാം മൈലില്‍ വച്ചാണ് അപകടമുണ്ടായത്. തീര്‍ത്ഥാടനം നടത്തിയ ശേഷം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിക്കായിരുന്നു അപകടം.
സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായ്. ഷാജിക്കൊപ്പം യാത്രചെയ്തിരുന്ന ഭാര്യ മറിയം ഷാജി,മകള്‍ ആന്മരിയ, ബന്ധുക്കളായ റെനിന്, റെജിന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്