കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പള്ളിയിലെ മുന്‍ കപ്യാര് മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിയാണ് പ്രതി.
2018 മാര്‍ച്ച് ഒന്നിന് മലയാറ്റൂര്‍ കുരിശുമുടിയുടെ ആറാം സ്ഥലത്ത് വച്ചാണ് അച്ചന് കുത്തേറ്റത്, ഇടതുതുടയില്‍ കുത്തേറ്റ അച്ചനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മദ്യപിച്ചു ജോലിക്ക് വരാതിരിക്കുകയും കൃത്യവിലോപങ്ങള്‍ കാട്ടുകയും ചെയ്തതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകമെന്നാണ് വിലയിരുത്തല്‍.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ കൗസര്‍ എടപ്പഗ്ഗത്താണ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തം തടവും പിഴയും ലോകത്തിന്റെ ശിക്ഷയും നീതിയും ആണ്. തന്നെ ക്രൂശിച്ചവരോടും ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത ക്രിസ്തുവിനെ അനുകരിക്കുന്നവർ ഈ ശിക്ഷയിൽ സന്തോഷിക്കാമോ?