മാള്‍ട്ടയില്‍ വച്ച് മാര്‍പാപ്പയില്‍ നിന്ന് ആശീര്‍വാദം ലഭിച്ച നവജാത ശിശു യാത്രയായി

വാലെറ്റ: മാള്‍ട്ട സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദം ലഭിച്ച നവജാത ശിശു മരണമടഞ്ഞു. ഹൃദയസംബന്ധമായ അസുഖങ്ങളുമായി ജീവിക്കുകയായിരുന്ന അഞ്ചരമാസം മാത്രം പ്രായമുള്ള ബേബി ചായന്‍.

ഏപ്രില്‍ ഏഴിനാണ് കുഞ്ഞ് മരണമടഞ്ഞത്. ഇന്ന് സംസ്‌കാരം നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാള്‍ട്ട സന്ദര്‍ശന വേളയില്‍ റാബറ്റിലെ സെന്റ് പോള്‍സ് ബസിലിക്കയില്‍ വച്ചായിരുന്നു മാര്‍പാപ്പ കുഞ്ഞുചായനെ ആശീര്‍വദിച്ചത്.

ഞങ്ങളുടെ കുഞ്ഞ് ഇപ്പോള്‍ സമാധാനത്തില്‍ ജീവിക്കുകയാണ്, ഈ നാളുകളില്‍ ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ദൈവം സത്യമായും ജീവിക്കുന്നു. കാരണം കുഞ്ഞ് ജനിച്ച് ഏതാനും നാളുകള്‍ മാത്രമേ ജീവിച്ചിരിക്കൂ എന്നായിരുന്നു ഡോക്ടേഴ്‌സിന്റെ അഭിപ്രായം. എന്നിട്ടും ഇത്രയും നാളുകള്‍ ജീവിച്ചിരിക്കാനും മാര്‍പാപ്പയുടെ ആശീര്‍വാദം കിട്ടാനും ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. കു്ഞ്ഞിന്റെ അമ്മ പറഞ്ഞു



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.