വത്തിക്കാന്‍ സിറ്റി:സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സിന്റെ നിയമനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. വൈദികര്‍ക്ക് മാത്രം മേജര്‍ സുപ്പീരിയേഴ്സ് പദവി അലങ്കരിക്കാവുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി.
ഇതനുസരിച്ച് റിലീജിയേഴ്സ് ബ്രദേഴ്സിനും മേജര്‍ സുപ്പീരിയര്‍ ആവാം. ഇന്നലെയാണ് പാപ്പ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കാനോന്‍ നിയമത്തിലെ 588 ന്റെ രണ്ടാംപാരഗ്രാഫാണ് തിരുത്തലിന് വിധേയമായത്.
കോണ്ഗ്രിഗേഷന് ഫോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് ആന്റ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക് ലൈഫില്‍ നിന്നുളള രേഖപ്പെടുത്തിയ അനുവാദത്തോടെയാണ് ഇത് ലഭ്യമാവുക. വത്തിക്കാന്റെ അനുവാദത്തോടെ മാത്രമേ വൈദികനല്ലാത്ത ഒരാള്‍ക്ക് മേജര്‍ സുപ്പീരിയര്‍ ആകാനുളള അവകാശമുണ്ടായിരിക്കുകയുളളൂ.