കാക്കനാട്: കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ് മരിയൻ തീർത്ഥാടനകേന്ദ്രം, തൃശൂർ അതിരൂപതയിലെ പാലയൂർ സെന്റ് തോമസ് ദൈവാലയം, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക, ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ ഫൊറോന ദൈവാലയം എന്നിവയെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവിയിലേയ്ക്ക് ഉയർത്തി. ദൈവലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ പൗരാണികതയും കണക്കിലെടുത്താണ് പ്രത്യേക പദവി നൽകുന്നത്. സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ ഒന്നാം സമ്മേളനാണ് തീരുമാനം പ്രഖ്യാപിച്ചത്.
സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടനകേന്ദ്രം പാലാ രൂപതയിലെ കുറവിലങ്ങാട് മര്‍ത്ത് മറിയം ദേവാലയമാണ്. കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന ദൈവാലയവും മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് ദൈവാലയവും ഇതേ പദവി കൈവരിച്ചിട്ടുണ്ട്