സഹായത്തിനായി നിലവിളിച്ചപേക്ഷിച്ചു, ദൈവം രക്ഷകരായി അയച്ചത് വൈദികരെ.. ജലാശയത്തില്‍ മുങ്ങിത്താണ വ്യക്തിയുടെ ജീവന്‍ രക്ഷിച്ചത് വൈദികര്‍…

ഏഴു വൈദികരും സെമിനാരിക്കാരും അടങ്ങിയ ഒരു സംഘം ഒരാളുടെ ജീവന്‍ രക്ഷിച്ച സംഭവമാണ് ഇത്. കുടുംബമൊന്നിച്ച് കയാക്കിംങിന് പുറപ്പെട്ട ജിമ്മി മക് ഡൊണാള്‍ഡ് ഫോട്ടോ എടുക്കുന്നതിനിടയിലാണ് വെള്ളത്തില്‍ വീണു പോയത്. അതിശക്തമായ കാറ്റില്‍ ബോട്ട് മറിയുകയാരുന്നു.

പങ്കായം തെറിച്ചുപോയിി.അതിശക്തമായ ഒഴുക്കും ചുഴികളുമുള്ള ജലാശയത്തില്‍ മുങ്ങിത്താണ അയാളുടെ നിലവിളിയും സഹായത്തിന് വേണ്ടിയുള്ള അപേക്ഷയും ആരും കേട്ടില്ല. ഇപ്പോള്‍ ഈനിമിഷം ഞാന്‍ മരിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. ഇനി എനിക്ക് ഒരു ജീവിതമില്ല.

താന്‍ അകപ്പെട്ട മരണവകത്രത്തിന്റെ അനുഭവത്തെക്കുറിച്ച് മക്‌ഡൊണാള്‍ഡ് പിന്നീട് പറഞ്ഞത് ഇപ്രകാരമാണ്. ജീവിതത്തിലെ അവസാന നിമിഷം. ഒഴുകിയാര്‍ക്കുന്ന വെള്ളം. ഇനി ജീവിതത്തിലേക്ക് ഒരു മടങ്ങിവരവില്ല.

അപ്പോഴാണ് ദൂരെയായി ചെറിയൊരു ബോട്ട് കണ്ടത്. ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസാന ശ്രമമെന്ന നിലയില്‍ മക്‌ഡൊണാള്‍ഡ് ഉറക്കെ നിലവിളിച്ചു. ബോട്ടിലുണ്ടായിരുന്നത് പൗളിന്‍ വൈദികരായിരുന്നു. ഒഴുകിവരുന്ന പങ്കായം അവരില്‍ ഒരാളുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍നോക്കിയപ്പോള്‍ ദൂരെയൊരാള്‍ മുങ്ങിത്താഴുന്നതുപോലൈ.. വേഗം അവിടേയ്ക്ക് അവര്‍ എത്തിച്ചേര്‍ന്നു. മക്‌ഡൊണാള്‍ഡിന് രക്ഷകരായി.

ആദിവസം ആ നിമിഷം അവിടെ തങ്ങള്‍ ഉണ്ടായിരിക്കണം എന്നത് ദൈവഹിതമായിരുന്നു. സെമിനാരി വിദ്യാര്‍ത്ഥിയായ ക്രിസ് പറയുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചത്. ദൈവത്തിന്റെ സ്‌നേഹത്തിന്റെ അടയാളമായിട്ടാണ് ഈ സംഭവത്തെ മക്‌ഡൊണാള്‍ഡ് കാണുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.