മാനന്തവാടി: എഫ് സിസിയില്‍ നിന്ന് പുറത്താക്കിയ ലൂസി കളപ്പുര നയിക്കുുന്നത് കാനോനിക നിയമങ്ങള്‍ക്കെതിരായ ജീവിതശൈലിയാണെന്ന് എഫ്‌സിസി അധികാരികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സന്യാസമഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൂസി സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍സിഫ് കോടതി രൂപത -എഫ്‌സിസി അധികൃതര്‍ക്ക് അയച്ച നോട്ടീസിന് മറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സഭാവിരോധികള്‍ക്കൊപ്പം കറങ്ങിനടക്കാനും അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനും സഭയെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് ലൂസിയുടെ ലക്ഷ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞആറുമാസത്തിനിടയില്‍ 51 ദിവസം ലൂസി കളപ്പുര മഠത്തിന് പുറത്താണ് താമസിച്ചത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അഭിവാദ്യങ്ങൾ.. ക്രൈസ്തവ മാനവികതയുടെ ബഹിഷ്സ്ഫുരണമാകട്ടെ ഈ പത്രത്താളുകൾ.. നിർബന്ധിത ആചാരാനുഷ്ഠാനങ്ങൾ ഇടം പിടിച്ചിരിക്കുന്ന അധികാരോന്മത്തതയുടേതായ് മാറാതിരിക്കട്ടേ യേശുവിനാൽ സ്ഥാപിതമായ നമ്മുടെ തിരുസഭ.. യത്നിക്കുക അതിനായ്.. ഈ വാർത്താ ഇതളുകളിൽ..