ന്യൂഡല്‍ഹി: ലൗ ജിഹാദ് സംബന്ധിച്ച പരാതികളിലെ അന്വേഷണപുരോഗതി വിശദീകരിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ കേരള ചീഫ് സെക്രട്ടറിയോട് ദേശീയന്യൂനപക്ഷ കമ്മീഷന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ സംസഥാനത്ത് സന്ദര്‍ശനം നടത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍നടപടി സ്വീകരിക്കും. ലൗ ജിഹാദ് കേസുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ.ജോജോ ജോസ് നല്കിയ പരാതിയിലാണ് നടപടി.
നിയമവ്യവസ്ഥയില്‍ ലൗ ജിഹാദ് എന്ന പദം പ്രത്യേകമായി നിര്‍ണ്ണയിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ലൗ ജിഹാദ് പരാതികള്‍ സംസ്ഥാന സര്‍ക്കാര്‍ കുഴിച്ചുമൂടുകയാണെന്ന് അഡ്വ.ജോജോ പരാതിയില്‍ ആരോപിച്ചു. നിരവധി ക്രൈസ്തവ പെണ്‍കുട്ടികളെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നാടുകടത്തിയിട്ടുണ്ട്.നിര്‍ബന്ധിത മതം മാറ്റത്തെപ്പറ്റിയും പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തുന്നതിനെപ്പറ്റിയും സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.