കോഴിക്കോട്: ക്രൈസ്തവ പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിക്കുകയും മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പുനരന്വേഷണം വേണമെന്നും നിലവിലുള്ള അന്വേഷണം ശരിയായ രീതിയില്‍ അല്ല മുന്നോട്ടുപോകുന്നതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ആരോപിച്ചു. കേരളത്തില്‍ ലൗ ജിഹാദ് വേരോടിതുടങ്ങിയിരിക്കുന്നു എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവായിരുന്നു സരോവരം പാര്‍ക്കില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിക്കുകയും പിന്നീട് നഗ്നചിത്രങ്ങള്‍ കാട്ടി മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സംഭവം.
തുടക്കത്തില്‍ കേരളം ഏറെ ആവേശത്തോടെ പ്രതികരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത സംഭവം മൂന്നരമാസം കൊണ്ട് ആറിത്തണുത്തിരിക്കുകയാണെന്നും മറ്റ് പല കേസുകളും എന്നതുപോലെ ഈ കേസും ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനുള്ള മനപ്പൂര്‍വ്വമായി ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് നഗ്നചിത്രങ്ങള്‍ പോലീസ് കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിക്കാത്തതെന്നുമാണ് ആരോപണം.
നിലവിലുള്ള ഉദ്യോഗസ്ഥനെ മാറ്റി നിഷ്പക്ഷമായ രീതിയിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.