ലൂസിയാന: മെയ് ഒന്ന് സെന്റ് ജോസഫ് ദിനമായി ആചരിക്കാന്‍ ലൂസിയാന സ്റ്റേറ്റ് സെനറ്റ് അംഗീകാരം നല്കി. കത്തോലിക്കാ സഭ ആഗോളതലത്തില്‍ സെന്റ് ജോസഫ് വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. സെനറ്റര്‍ ഫ്രെഡ് മില്‍സ് മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന് മെയ് 28 ന് സ്‌റ്റേറ്റ് സെക്രട്ടറി കൈലെ അര്‍ഡോയ്ന്‍ അംഗീകാരം നല്കി. ഒപ്പുവച്ചതിന്‌റെ കോപ്പി ലൂസിയാന കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സിനും ന്യൂ ഓര്‍ലിയന്‍സ് അതിരൂപതാധ്യക്ഷന്‍ ഗ്രിഗറി എം അയ്‌മോണ്ടിനും അയച്ചുകൊടുത്തു. 2020 ഡിസംബര്‍ എട്ടുമുതല്‍ 2021 ഡിസംബര്‍ എട്ടുവരെയാണ് വിശുദ്ധ ജോസഫ് വര്‍ഷമായി ആചരിക്കുന്നത്.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Next Post