വത്തിക്കാന്‍ സിറ്റി: ആവശ്യക്കാരെയും സഹായം അര്‍ഹിക്കുന്നവരെയും സഹായിക്കാനായി നമ്മുടെ ഹൃദയങ്ങള്‍ തുറന്നുകിട്ടുന്നതിനായി ലൂര്‍ദ്ദ് മാതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ ഹൃദയങ്ങള്‍ തുറന്നുകിട്ടാന്‍ മാതാവ് നമ്മെ സഹായിക്കും. എല്ലാവരെയും കണ്ടുമുട്ടുന്ന ഒരു സമൂഹമാകുക. മറ്റുള്ളവരെ കണ്ടെത്താനായി ഇറങ്ങിപ്പുറപ്പെടുക. മറ്റുള്ളവരാല്‍ കണ്ടുമുട്ടപ്പെടാന്‍ അനുവദിക്കുക ഇരുകൂട്ടരും പരസ്പരം നടത്തുന്നതാണ് കൂടിക്കാഴ്ച. അതൊരിക്കലും ഭിക്ഷയല്ല ഒരു ആശയത്തിന് വേണ്ടിയുളള വിട്ടുകൊടുക്കലാണ്. ഒരുമിച്ചുളള യാത്രയാണ്. ഏകാന്തതയിലും ഒറ്റപ്പെടലിലും നിന്നുള്ള അഭയം തേടലാണ്.
അമ്മേ ഞങ്ങള്‍ക്ക് അടഞ്ഞ ഹൃദയം ഉണ്ടാകാതിരിക്കട്ടെ. കാരണം സ്വാര്‍ത്ഥത ഉള്ളില്‍ നിന്ന് ഞങ്ങളെ നശിപ്പിക്കുന്ന കീടമാണല്ലോ എന്നും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു പാപ്പ.