ലോറെറ്റോ മാതാവിന്റെ തിരുനാള്‍ ദിനം റോമന്‍ കലണ്ടറിലേക്ക്

വത്തിക്കാന്‍ സിറ്റി: ലോറെറ്റോ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 10 ഫ്രാന്‍സിസ് മാര്‍പാപ്പ റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി. ഈ തിരുനാള്‍ ആഘോഷം എല്ലാവര്‍ക്കും പ്രത്യേകിച്ച് കുടുംബങ്ങള്‍, യുവജനങ്ങള്‍, സന്യസ്തര്‍ എന്നിവര്‍ക്ക് പുണ്യങ്ങളില്‍ വളരാനും സുവിശേഷത്തിന്റെ അച്ചടക്കത്തില്‍ ജീവിക്കാനും സഹായിക്കുമെന്നും സഭയുടെ ശിരസായ പരിശുദ്ധ കന്യാമറിയം എല്ലാവരെയും സ്വന്തം പോലെ സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഡിക്രിയില്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷി്പ്പ് പ്രിഫെക്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പറഞ്ഞു.

ഇറ്റലിയിലെ ചെറിയൊടു ടൗണാണ് ലോറെറ്റോ. പരിശുദ്ധ കന്യാമറിയം ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന വീട് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മംഗളവാര്‍ത്ത ലഭിച്ചതും ഈ വീട്ടില്‍ വച്ചായിരുന്നുവത്രെ. മധ്യകാലം മുതല്‍ക്കേ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമാണ് ലോറെറ്റോ.

വിശുദ്ധ കൊച്ചുത്രേസ്യയുള്‍പ്പടെ നിരവധി വിശുദ്ധരുടെ പ്രിയപ്പെട്ട തീര്‍ത്ഥാടനാലയമായിരുന്നു ലോറെറ്റോ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.