വത്തിക്കാന്‍: 2.2 ബില്യന്‍ ക്രൈസ്തവര്‍ ലോകമെങ്ങും പ്രാര്‍ത്ഥിക്കുന്ന, ക്രൈസ്തവവിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നായ കര്‍ത്തൃപ്രാര്‍ത്ഥനയില്‍ വരുത്തിയ മാറ്റങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതായി വാര്‍ത്ത. ഇതനുസരിച്ച് ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്ന ഭാഗം ഞങ്ങളെ പ്രലോഭനത്തില്‍ വീഴാന്‍ അനുവദിക്കരുതേ എന്നായി മാറും.
ദൈവമാണ് പ്രലോഭനത്തിലേക്ക് വീഴ്ത്തുന്നത് എന്ന സൂചനയാണ് പണ്ടുമുതല്‍ക്കേ ഈ പ്രാര്‍ത്ഥന നല്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ കര്‍ത്തൃപ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ അര്‍ത്ഥം വെളിപ്പെട്ടുകിട്ടുമെന്നാണ് പ്രാര്‍ത്ഥനയുടെ പരിഷ്‌ക്കരണ കമ്മിറ്റിയുടെ വക്താക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
നേരത്തെ ഗ്ലോറിയ ഗീതത്തിനും ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റം വരുത്തിയിരുന്നു. പീസ് ഓണ്‍ എര്‍ത്ത് റ്റു പീപ്പിള്‍ ഓഫ് ഗുഡ് വില്‍ എന്നതിനെ പീസ് ഓണ്‍ എര്‍ത്ത് റ്റു പീപ്പിള്‍ ബിലവഡ് ബൈ ഗോഡ് എന്നായിരുന്നു മാറ്റം.
കര്‍ത്തൃപ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരുത്തിയ മാറ്റങ്ങള്‍ക്ക് ,സോഷ്യല്‍ മീഡിയായില്‍ കൈയടികളുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.