കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന 21-ാമത് ആഗോള ലോഗോസ് ബൈബിൾ ക്വിസ് ഡിസംബർ 19 ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് നടക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായാണ് മത്സരം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും മത്സരം.
ക്വിസിൽ പങ്കെടുക്കാൻ ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. 80 ശതമാനത്തിനു മുകളിൽ മാർക്കുലഭിക്കുന്നവർക്ക് ബൈബിൾ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
നിയമാവർത്തനം 22-34; പ്രഭാഷകൻ 18-22 മർക്കോസ് 1-8; 1 കോറിന്തോസ് 1-8 എന്നിവയായിരിക്കും പാഠഭാഗങ്ങള്‍.
സംസ്ഥാനതല ഫൈനൽ 2022 ജനുവരി 15 ന് നടക്കും.