ഇന്ന് കൊഴുക്കട്ട ശനി അഥവാ ലാസറിന്റെ ശനി

ഓശാന ഞായറിന് തൊട്ടുമുമ്പുള്ള ശനിയാഴ്ച കൊഴുക്കട്ട ശനി എന്നാണ് അറിയപ്പെടുന്നത്. ലാസറിന്റെ ശനി എന്നും ഈ ദിവസം അറിയപ്പെടുന്നു. ക്രിസ്തുവിന് ലാസറിന്റെ ഭവനം നല്കിയ സല്‍ക്കാരവും സ്വീകരണവുമാണ് ഇന്നേ ദിവസം പ്രത്യേകമായി അനുസ്മരിക്കപ്പെടുന്നത്. പീഡാനുഭവത്തിന്റെ അനുസ്മരണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സന്തോഷിക്കാനായി നീക്കിവച്ചിരിക്കുന്ന ദിനം കൂടിയാണ് ഇത്.

നോമ്പിന്റെ നാല്പതു ദിനങ്ങള്‍ പൂര്‍ത്തിയായതിന്റെ സന്തോഷവും ഇതിന് പിന്നിലുണ്ട്. ഇന്ന് ക്രൈസ്തവ കുടുംബങ്ങളില്‍ കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. ക്രിസ്തുവിനെ പ്രത്യേകമായി നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കുന്ന ദിവസം കൂടിയാണ് ഇത്. മാത്രവുമല്ല പല കാര്യങ്ങളില്‍ വ്യാപൃതരാകാതെ ക്രിസ്തുവിന് ഒപ്പമായിരിക്കാന്‍ നാം ഇന്നേ ദിവസം തീരുമാനമെടുക്കുകയുംവേണം. കര്‍ത്താവേ അവിടുന്ന് ഇന്നേ ദിവസം എന്റെ ഭവനത്തിലേക്ക് കടന്നുവരണമേ. എന്റെ കുടുംബത്തിലെ അസ്വസ്ഥതകള്‍ എടുത്തുനീക്കുകയും ശാശ്വതമായ സമാധാനം നല്കുകയും ചെയ്യണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.