ഇംഗ്ലണ്ട്: ഇനി മുതല്‍ അന്ത്യകൂദാശ നല്കാന്‍ വൈദികര്‍ക്ക് ഏതുസാഹചര്യത്തിലും കടന്നുചെല്ലാം

ലണ്ടന്‍: കത്തോലിക്കാവിശ്വാസിയായ ഏതൊരാള്‍ക്കും ഏതു സാഹചര്യത്തിലും അന്ത്യകൂദാശ സ്വീകരിച്ച് മരണത്തിനൊരുങ്ങാന്‍ നിയമപരമായ അംഗീകാരം. സ്വഭാവികമായ മരണസമയത്ത് മാത്രമല്ല കുറ്റകൃത്യങ്ങളുടെ ഇരകളായി മരിക്കേണ്ടിവരുന്ന സാഹചര്യത്തിലും വൈദികനില്‍ നിന്ന് അന്ത്യകൂദാശ സ്വീകരിച്ച് മരിക്കാനാണ് ഇതുവഴി അവസരമൊരുങ്ങുന്നത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15 ന് കത്തോലിക്കാ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന സര്‍ ഡേവിഡ് അമെസ് കുത്തേറ്റ് മരിക്കാറായ കിടക്കുന്ന സാഹചര്യത്തില്‍, വൈദികനെ അദ്ദേഹത്തിന്റെ അടുക്കലെത്താനും കൂദാശകള്‍ നല്കാനും പോലീസ് വിലക്കിയിരുന്നു.

വിശ്വാസിയായ ഡേവിഡ് അമെസയ്ക്ക് കത്തോലിക്കാവിശ്വാസപരമായ മരണം നിഷേധിച്ചത് ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. ഭീകരാക്രമണമെന്ന് സംശയിക്കുന്ന അക്രമത്തില്‍ കുത്തേറ്റാണ് ഡേവിഡ് അമെസ് കൊല്ലപ്പെട്ടത്. സംഭവം അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കലെത്തി അന്ത്യകൂദാശ നല്കാന്‍ തയ്യാറായ വൈദികനെ പോലീസ് സംഭവസ്ഥലത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കുറ്റകൃത്യം നടക്കുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ വൈദികന് എത്തിച്ചേരാനും വിശ്വാസിയെ മരണത്തിനൊരുക്കാനും അവസരം ഒരുക്കുന്നത്.

ഉന്നത പോലീസുദ്യോഗസ്ഥരുടെ കൂടിയാലോചനയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പുതിയ തീരുമാനത്തെ കത്തോലിക്കാസഭ സ്വാഗതം ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.