ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ നിന്ന് ഉപരിപഠനത്തിന് എത്തുന്നവരുടെ ലക്ഷ്യം വിലയിരുത്തപ്പെടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ നിന്ന് ഉപരിപഠനത്തിനായി കേരളത്തിലേക്ക് എത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വിലയിരുത്തപ്പെടണമെന്ന് സിബിസിഐ ലെയ്റ്റ് കൗണ്‍സില്‍ സെക്രട്ടറി ഷെവ, വി സി സെബാസ്റ്റ്യന്‍.വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ കോഴ്‌സുകളിലേക്കുളള അഡ്മിഷനു വേണ്ടി ഒരിക്കലുമില്ലാത്ത കുതിച്ചുചാട്ടമാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു, 2021-22 വര്‍ഷങ്ങളില്‍ കേരള യൂണിവേഴ്‌സിറ്റിയുടേതായി വന്ന 24,044 ആപ്ലിക്കേഷനുകള്‍ പ്രധാനമായും ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതായിരുന്നു, കേരളത്തില്‍ നിന്നും കുട്ടികള്‍ വിദേശത്തേക്കും ഇതരസംസ്ഥാനങ്ങളിലേക്കും ഉപരിപഠനത്തിന് പോകുമ്പോള്‍ കേരളത്തിലേക്ക് ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ നിന്ന് ഉപരിപഠനത്തിന് എത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വിലയിരുത്തപ്പെടണം. കാശ്മീരില്‍ നിന്നും കേരളത്തിലെ കോളജുകളില്‍ പഠിക്കാന്‍ എത്തിയിരിക്കുന്നവരും നിരീക്ഷണ വിധേയരാകേണ്ടതുണ്ട്. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നിര്‍ണ്ണായക പങ്കാളിത്തവും ഉന്നതനിലവാരവും പുലര്‍ത്തുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ വരും നാളുകളില്‍ ഈ തലങ്ങളില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ലെന്നും ഏറെ മുന്‍കരുതലോടെ നീങ്ങണമെന്നും വി. സി സെബാസ്റ്റിയന്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.