യാങ്കോണ്‍: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ലൂര്‍ദ്ദ് മാതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവന്‍ കര്‍ദിനാള്‍ ചാള്‍സ് ബോ ഏഷ്യയിലെ 26 രാജ്യങ്ങളിലെ മെത്രാന്മാര്‍ക്ക് കത്തയച്ചു. യാങ്കോണ്‍ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് വ്യാപിച്ച കൊറോണ ബാധിതരരുടെ എണ്ണം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലൂര്‍ദ്ദ് മാതാവിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദിനാള്‍ ബോ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധിതരും ലോകമെങ്ങുമുള്ള ആളുകളും ലൂര്‍ദ്ദ് മാതാവിനോട് മാധ്യസ്ഥം യാചിക്കുക.
കൊറോണ വൈറസ് നിയന്ത്രണവിധേയമാകുന്നതിന് നാം തുടര്‍ച്ചയായി മാതാവിന്റെ സംരക്ഷണം യാചിച്ച് പ്രാര്‍ത്ഥിക്കണം. അമ്മ തന്റെ സൗഖ്യദായകമായ കരം നമ്മുടെ നേരെ നീട്ടുകതന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 11 നാണ് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍.