ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രെഗ്നന്‍സി സെന്ററിന് നൈറ്റ്‌സ് ഓഫ് കൊളംബസ് 1500 അള്‍ട്രാസൗണ്ട് മെഷിനുകള്‍ സംഭാവന ചെയ്തു. ചാരിറ്റി പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാസാഹോദര്യസംഘടനയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്. ലോകമെങ്ങുമായി 2 മില്യന്‍ അംഗങ്ങളുള്ള സംഘടനയാണ് ഇത്.
2009 മുതല്ക്കാണ് നൈറ്റ്‌സ് ഓഫ് കൊളംബസ് ഇത്തരത്തിലുള്ള സംഭാവനകള്‍ ആരംഭിച്ചത്. ഇതിനകം 50 സ്റ്റേറ്റുകള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. വാഴ്ത്തപ്പെട്ട മൈക്കല്‍ മക്ഗീവനിയാണ് ഈ സംഘടന സ്ഥാപിച്ചത്. 2020 ഒക്ടോബറിലാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയത്. നിരവധിയായ പ്രോലൈഫ് പ്രവര്‍ത്തനങ്ങളിലൂടെ നൈറ്റ്‌സ് ഓഫ് കൊളംബസ് സവിശേഷമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.