ജീവനെ ആദരിക്കാന്‍ നൊവേനയുമായി നൈറ്റ്‌സ് ഓഫ് കൊളംബസ്

വാഷിംങ്ടണ്‍: ജീവനെ ആദരിക്കാനായി നൈറ്റ്‌സ് ഓഫ് കൊളംബസ് നൊവേന ആരംഭിക്കുന്നു. ഒക്ടോബര്‍ നാലു മുതല്‍ 12 വരെ തീയതികളിലാണ് നൊവേന. ജീവനെ ആദരിക്കാനായി നീക്കിവച്ചിരിക്കുന്ന മാസമാണ് ഒക്ടോബര്‍. ഓരോ ദിവസത്തെയും നൊവേന പ്രാര്‍ത്ഥനയില്‍ ജപമാലയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തയും ജീവന്റെ മഹത്വത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനമായ ഇവാഞ്ചലിയം വീറ്റെയില്‍ നിന്നുള്ള പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.

ജീവന്റെ മഹത്വം മുമ്പ് എന്നത്തെക്കാളും കൂടുതലായി ഉയര്‍ത്തിപിടിക്കേണ്ട സമയമാണ് ഇതെന്ന സുപ്രീം നൈറ്റ് കാള്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. അമേരിക്കയിലെ മെത്രാന്മാരുമായി പാപ്പ ജനുവരിയില്‍ നടത്തിയ കൂടിക്കാഴ്ചയെയും അദ്ദേഹം പരാമര്‍ശിച്ചു.

അബോര്‍ഷന്‍, ദയാവധം, തകര്‍ന്ന കുടുംബം, അകാലമരണം, അസന്തുഷ്ടി എന്നിവയുടെ അവസാനം കുറിക്കുുന്നതിന് വേണ്ടി എല്ലാ കത്തോലിക്കരും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നാണ് നൈറ്റ്‌സ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.