വത്തിക്കാന്‍ സിറ്റി: മുട്ടുവേദന കലശലായി വേട്ടയാടുന്നതുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ കത്തോലിക്കാ ഫാര്‍മസിസ്റ്റുകളുടെ സംഘത്തെ സംബോധന ചെയ്തത് പതിവിന് വിരുദ്ധമായി സാന്താമാര്‍ത്തയില്‍ നിന്ന്. അപ്പസ്‌തോലിക് പാലസില്‍ നടക്കേണ്ടിയിരുന്ന മീറ്റിംങാണ് സാന്താ മാര്‍ത്തയിലേക്ക് മാറ്റിയത്. പാപ്പായുടെ താമസസ്ഥലമാണ് സാന്താമാര്‍ത്ത.
അടുത്തകാലം മുതല്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ മുട്ടുവേദന കൂടുതലായി ബുദ്ധിമുട്ടിച്ചുതുടങ്ങിയത്. കഴിഞ്ഞയിടെ നടന്ന പല പ്രോഗ്രാമുകളിലും കൂടുതല്‍ സമയം ഇരിക്കുക തന്നെയായിരുന്നു. ഡോക്ടര്‍ തന്നോട് നടക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് പാപ്പ ഏപ്രില്‍ 30 ന് വ്യക്തമാക്കിയിരുന്നു.
കത്തോലിക്കാ ഫാര്‍മസിസ്റ്റുകളുമായി നടന്ന കൂടിക്കാഴ്ചയില്‍ അവരുടെസേവനങ്ങളെ പാപ്പ പ്രശംസിച്ചു. കോവിഡ് പ്രതിരോധത്തില്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലമതിക്കാനാവാത്തതാണെന്നും പാപ്പ പറഞ്ഞു. മുന്‍നിരയില്‍ നിന്ന് കോവിഡിനെതിരെ പോരാടണമെന്നും പാപ്പ ആവശ്യപ്പെട്ടു.