ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രയ്ക്ക് ഇന്ന് സമാപനം

കോട്ടയം: ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചുളള ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനമാകും, കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍,ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രയ്ക്ക് ഇന്ന് രാവിലെ 10 ന് കടുത്തുരുത്തിയില്‍ നിന്ന് ആരംഭം കുറിക്കും.

ഏറ്റുമാനൂര്‍, കാരിത്താസ്, സംക്രാന്തി, എസ്എച്ച് മൗണ്ട് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം അഞ്ചിന് കോട്ടയം അതിരൂപത ആസ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്‌നായി തോമ്മായുടെയും ഉറഹാ മാര്‍ യൗസേപ്പിന്റെയും പ്രതിമ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനാഛാദനം ചെയ്യും.

തുടര്‍ന്നു നടത്തുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണദിനാചരണ സമ്മേളനത്തില്‍ അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം തുടങ്ങിയവര്‍ പങ്കെടുക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.