ഏറെ വര്‍ഷങ്ങളായി വൃക്കദാനം നടത്തണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയും ചെയ്ത ഒരു വൈദികന്‍. ഒരു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി അതിന് വേണ്ട സാഹചര്യം ക്രമീകരിക്കുകയായിരുന്നു.
വൃക്കരോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്ന ഒരു യുവതിയെക്കുറിച്ചുള്ള ഫഌക്‌സ് ബോര്‍ഡ് കണ്ടതായിരുന്നു അതിനുള്ള സാഹചര്യം ഒരുങ്ങിയത്.
ഇത് ഫാ. ജെന്‍സണ്‍ ലാസലൈറ്റിന്റെ വൃക്കദാനത്തിന് പിന്നിലുള്ള ഹ്രസ്വചരിത്രം. 27 ാം തീയതിയാണ് ഫാ. ജെന്‍സണ്‍ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആല്‍ഫി ആന്റു എന്ന യുവതിക്ക് വൃക്ക ദാനം നടത്തുന്നത്. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലാണ് സര്‍ജറി. ഇരിങ്ങാലക്കുടി മൂന്നുമുറി ഇടവകാംഗമാണ് ഫാ. ജെന്‍സണ്‍. അവിടെ മൃതസംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് വൃക്കദാനത്തിനുള്ള അവസരമൊരുങ്ങിയത്.
ലാസലെറ്റ് സന്യാസസമൂഹത്തിന്റെ വയനാട് നടവയലിലുള്ള ആശ്രമത്തിലെ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. ജെന്‍സണ്‍ അറിയപ്പെടുന്ന എഴുത്തുകാരനും ഗ്രന്ഥകാരനും കൂടിയാണ്.