കെനിയ: നോര്‍ത്ത് ഈസ്‌റ്റേണ്‍ കെനിയയില്‍ നിന്ന് ക്രൈസ്തവര്‍ വിട്ടുപോകണമെന്ന് ഭീകരസംഘടനയായ അല്‍ സഹബാബിന്റെ മുന്നറിയിപ്പ്. സോമാലിയ കേന്ദ്രമായിട്ടുള്ള അല്‍ ഖൊയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പാണ് അല്‍ സഹബാബ്. പ്രദേശത്തെ മുസ്ലീങ്ങള്‍ക്ക് ജോലിയില്ലെന്നും എല്ലാ ജോലികളും ക്രൈസ്തവരാണ് ചെയ്യുന്നത് എന്നതുകൊണ്ടുമാണ് ഈ ഭീഷണിയെന്ന് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലീം അധ്യാപകര്‍, ഡോക്ടേഴ്‌സ്, എന്‍ജിനീയേഴ്‌സ്, ബിരുദധാരികള്‍ എന്നിവര്‍ക്കൊന്നും നോര്‍ത്ത് ഈസ്‌റ്റേണ്‍ പ്രവിശ്യകളില്‍ ജോലികയില്ല. ഇത് തീര്‍ത്തും ശരിയായ കാര്യമല്ലെന്നും ഇവിടെ അവിശ്വാസികളുടെ ആവശ്യമില്ലെന്നുമാണ് ഭീകരരുടെ നിലപാട്. ഗാര്‍സിയ, വാജിര്‍, മന്‍ഡേറ എന്നിവിടങ്ങളിലെ ക്രൈസ്തവര്‍ക്കായിട്ടാണ് ഈ ഓഡിയോ സന്ദേശം പുറത്തിറക്കിയിരിക്കുന്നത്.
ഈ സന്ദേശം ഇവിടെയുള്ള ക്രൈസ്തവരെ മുഴുവന്‍ ആശങ്കാകുലരാക്കിയിരിക്കുകയാണ്. ജനുവരിയില്‍ മൂന്ന് ക്രൈസ്തവ അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു.