കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ശീതകാല സമ്മേളനത്തിന് നാളെ പിഒസി.യില്‍ തുടക്കമാകും. കെസിസിയുടെയും( കേരള കാത്തലിക് കൗണ്‍സില്‍) കെസിബിസിയുടെയും സംയുക്തസമ്മേളനമാണ് നടക്കാന്‍ പോകുന്നത്.
രാവിലെ 9.30 ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോഎം സൂസപാക്യം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
മിഷനറി മാനസാന്തരം, മിഷനറി രൂപീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ ജോഷി മയ്യാറ്റില്‍, റവ. ഡോ മേരി പ്രസാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളില്‍ നിന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന സന്യാസ അല്മായ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സഭയും സമൂഹവുമായി ബന്്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും.