ഇസ്ലാമബാദ്: കാശ്മീര്‍ പ്രശ്‌നത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് പാക്കിസ്ഥാനിലെ ഹ്യൂമന്‍ റൈറ്റ്‌സ് മന്ത്രി ഷെയ് റീന്‍ മാസാറ.
കാശ്മീരിലെ സൈനിക നടപടികള്‍ക്കും ഇന്റര്‍നെറ്റിനും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനുമെതിരെയാണ് പാപ്പയുടെ ഇടപെടല്‍ മന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ക്രിസ്റ്റഫിയുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ചും ഷെയ്‌റീന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിനാണ് കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയതും പ്രശ്‌നം രൂക്ഷമായതും.