സെന്റ് വിന്‍സെന്റ് പോള്‍ സ്‌കൂള്‍ ഉള്‍പ്പടെ കര്‍ണ്ണാടകയിലെ ഏഴ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ബംഗളൂരു: കര്‍ണ്ണാടകയിലെ സെന്റ് വിന്‍സെന്റ് പോള്‍ സ്‌കൂള്‍ ഉള്‍പ്പടെ ഏഴ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സ്‌കൂളുകളിലെ കംപ്യൂട്ടറുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേതുടര്‍ന്ന് സ്‌കൂളുകളുടെ പരിസരങ്ങളില്‍ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന തുടരുകയാണ്.

രാവിലെ സന്ദേശം കണ്ടയുടനെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. എല്ലാ സ്‌കൂളുകളിലേക്കും ഒരേ സന്ദേശമാണ് എത്തിയിരിക്കുന്നത്, ബോംബുകള്‍ ഒരിടത്തുനിന്നും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഭീഷണി വ്യാജമാണെന്നാണ്‌പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.