കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഇന്ന് സെന്റ് ഡൊമനിക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.
സ്ഥാനാരോഹണച്ചടങ്ങുകള്‍ രാവിലെ 10.15 ന് ആരംഭിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കെസിബിസി വൈസ് പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്കും.