കാബൂള്‍: കാബൂളില്‍ അകപ്പെട്ട മലയാളി സിസ്റ്റര്‍ തെരേസ ക്രാസ്റ്റ നാട്ടിലേക്ക് ഫോണ്‍ ചെയ്തിട്ട് രണ്ടുദിവസം കഴിയുന്നു. സിസ്റ്ററുമായി ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്കും സാധിക്കുന്നില്ല. വെള്ളിയാഴ്ചയ്ക്ക് ശേഷം സിസ്റ്ററുമായി ബന്ധപ്പെടാന്‍ വീട്ടുകാര്്ക്ക് കഴിഞ്ഞിട്ടില്ല. തന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കരുതെന്നും കഴിയുന്ന സമയത്ത് നാട്ടിലേക്ക് വിളിക്കാമെന്നുമാണ് അവസാനഫോണ്സന്ദേശത്തില് സിസ്റ്റര്‍ പറഞ്ഞിരുന്നത്. പുറത്തുനിന്നാണ് ഭക്ഷണം എത്തിച്ചിരുന്നത്.
ഭക്ഷണം ലഭിക്കുന്നുണ്ടോ, സുരക്ഷിതയാണോ എന്നിങ്ങനെയുള്ള ഉത്കണ്ഠകളിലാണ് ബന്ധുക്കളും സന്യാസസമൂഹാംഗങ്ങളും. കഴിഞ്ഞ 17 ന് നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത വ്യക്തിയായിരുന്നു സിസ്റ്റര്‍ തെരേസ.
എന്നാല്‍ 15 ന് കാബൂള്‍ താലിബാന് കീഴടക്കിയതോടെ സിസ്റ്ററുടെ യാത്ര തടസ്സപ്പെടുകയായിരുന്നു. സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ സിസ്റ്റര്‍ കഴിയുകയാണെന്നാണ് വിചാരിക്കുന്നത്.