യൗസേപ്പിതാവിന് വേണ്ടി നീക്കിവച്ചിരിക്കുന്ന ഈ മാസത്തിൽ ജോസഫ് എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
ജോസഫ് എന്ന പേരിന്റെ ഉത്്ഭവം യോസഫ് എന്ന ഹീബ്രു നാമത്തില്‍ നിന്നാണ്. കൂടെ ചേര്‍ക്കുക, വീണ്ടും ചെയ്യുക, വര്‍ദ്ധിപ്പിക്കുക എന്നെല്ലാമാണ് ഈ വാക്കിന്റെ അര്‍ത്ഥം. ജോസഫ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഉത്പത്തി പുസ്തകത്തിലാണ്. അവിടെ വന്ധ്യയായിരുന്ന റാഹേലിന്റെ വന്ധ്യത്വം ദൈവം അവസാനിപ്പിച്ചപ്പോള്‍ തനിക്ക് ലഭിച്ച ആദ്യ കുഞ്ഞിനെ ദൈവം ഒരു പുത്രനെ കൂടി എനിക്ക് തരട്ടെയെന്ന് പറഞ്ഞുകൊണ്ട് കുഞ്ഞിന് ജോസഫ് എന്ന് പേരിടുന്ന യാക്കോബിനെ നാം കാണുന്നു.
ദൈവം കൂട്ടിച്ചേര്‍ക്കുന്നു എന്നാണ് ഈ വാക്കിന് പൊതുവെ അര്‍ത്ഥം കല്പിക്കുന്നത്.