ദിവ്യകാരുണ്യം നിഷേധിക്കുകയില്ലെന്ന് ബൈഡന്റെ ഇടവക

വാഷിംങ്ടണ്‍ ഡിസി: ദിവ്യകാരുണ്യം സ്വീകരിക്കാനായി വരുന്ന ആര്‍ക്കും അത് നിഷേധിക്കുകയില്ലെന്ന് വാഷിംങ്ടണ്‍ ഡിസിയിലെ ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ച് പ്രസ്താവന പുറപ്പെടുവിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റായതിന് ശേഷം ആറു തവണ ഈ ദേവാലയത്തില്‍ ഞായറാഴ്ചകളിലെ ദിവ്യബലിക്കായി എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി അദ്ദേഹം വില്‍മിംങ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ്.

അബോര്‍ഷനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യം നല്കണമോ എന്ന കാര്യത്തില്‍ വിവാദം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഇടവകയുടെ ഈ പ്രസ്താവന. എല്ലാവരെയും സ്വാഗതം ചെയ്യുന്ന പാരമ്പര്യമാണ് ഇടവകയ്ക്കുള്ളതെന്നും പത്രക്കുറിപ്പ് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.