മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപക ജോലിയോട് ഗത്യന്തരമില്ലാതെ വിട പറഞ്ഞു

വാഷിംഗ്ടണ്‍ ഡിസി: മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപക ജോലിയില്‍ നിന്ന് താല്ക്കാലികമായി അവധിയെടുത്തു. കഴിഞ്ഞയാഴ്ചയിലുണ്ടായ വീഴ്ചയില്‍ ഇടുപ്പെല്ലിന് ഒടിവ് പറ്റിയതിനെ തുടര്‍ന്ന് ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ഏറെ പ്രിയപ്പെട്ട സണ്‍ഡേ സ്‌കൂള്‍ അധ്യാപക ജോലിയില്‍ നിന്ന് അദ്ദേഹം വിരമിക്കുന്നതെന്ന് ജിമ്മി കാര്‍ട്ടറുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജോര്‍ജിയായിലെ പ്ലെയിന്‍സിലെ മാറാനാത്ത പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായിരുന്നു 94 കാരനായ ജിമ്മി കാര്‍ട്ടര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.