ജാര്‍ഖണ്ഡ്: സുവിശേഷപ്രവര്‍ത്തകനെ ഭാര്യയുടെ മുമ്പില്‍ അജ്ഞാതരായ അക്രമികള്‍ വെടിവച്ചുകൊന്നു. റാണിയ ഗ്രാമത്തില്‍ ഡിസംബര്‍ എട്ടിനാണ് സംഭവം. രണ്ടു വ്യക്തികളെ ക്രിസ്തീയ സമൂഹത്തിലേക്ക് അംഗങ്ങളാക്കി എന്നതാണ് സലീം സ്റ്റീഫനെ കൊലപെടുത്താന്‍ അക്രമികളെ പ്രേരിപ്പിച്ചത്.
ഭാര്യയുമൊത്ത് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സലീം സ്റ്റീഫനെ അക്രമികള്‍ വെടിവച്ചത്. എന്റെ കണ്മുമ്പില് വച്ചാണ് അവര്‍ ഭര്‍ത്താവിനെ വെടിവച്ചത്. ഭാര്യ ടാര്‍സിസ് കണ്ണീരോടെ പറയുന്നു. ഭര്‍ത്താവിനെ വെടിവച്ചതിന് ശേഷം അവര്‍ എന്റെ നേരെ തോക്ക് ചൂണ്ടി. ഞാന്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് പത്തുമണിക്കൂര്‍ കൊണ്ടാണ് താന്‍ വീട്ടിലെത്തിയതെന്നും അവര്‍ പറയുന്നു.
ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈസ്തവ മതപീഡനങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ പത്താം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.