അനുദിന ജീവിതത്തില്‍ നമുക്ക് ഈശോയെ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ നിരവധിയാണ്. പക്ഷേ നാം അതേക്കുറിച്ചോര്‍ത്ത് അധികം വ്യസനിക്കേണ്ടതില്ല. കാരണം മാതാവിനും യൗസേപ്പിതാവിനു പോലും ഈശോയെ നഷ്ടപ്പെട്ടിട്ടുണ്ട്, ആത്മീയമായിട്ടല്ല ഭൗതികമായിട്ട്.
അതുകൊണ്ട് നമുക്കും ഈശോയെ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടുപോകാം. എന്നാല്‍ നാം ഈശോയെ തിരികെ പിടിക്കണം. ഈശോയെ നമ്മുടെ കൂടെ കൂട്ടണം. അതിന് നമ്മെ സഹായിക്കുന്നവരാണ് യൗസേപ്പിതാവും മാതാവും. കാരണം ബാലനായ ഉണ്ണീശോയെ ദേവാലയത്തില്‍ വച്ച് കാണാതായപ്പോള്‍ തിരികെ ചെന്ന് കണ്ടെത്തിയവരാണല്ലോ അവര്‍, അവര്‍ക്ക് നമ്മെ സഹായിക്കാനാവും. അവരുടെ സഹായം നാം തേടണമെന്ന് മാത്രം. അതുകൊണ്ട് വിശുദ്ധ യൗസേപ്പിതാവിനോടും മാതാവിനോടും നമ്മുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
ഓ പരിശുദ്ധ അമ്മേ, ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ ഈശോയെ നഷ്ടപ്പെടുന്നത് എത്രമേല്‍ വ്യസനകരമാണെന്നും എന്നാല്‍ വീണ്ടും കണ്ടെത്തുന്നത് എത്രമേല്‍ ആനന്ദകരമാണെന്നും നിങ്ങള്‍ക്കറിവുളളതാണല്ലോ. എന്റെ ജീവിതത്തിലും ഈശോയെ നഷ്ടപ്പെടുമ്പോള്‍ ഞാനും നിങ്ങളെപോലെഅത്യധികം വേദനിക്കുന്നു, സങ്കടപ്പെടുന്നു. എന്നാല്‍ ഈശോയെ എനിക്ക് വേണം.
ഈശോയെ എനിക്കെന്റെ ജീവിതത്തില്‍ തിരികെകിട്ടണം. അതിന്റെ ആനന്ദം എനിക്ക് അനുഭവിക്കണം. അതുകൊണ്ട് അമ്മേ മാതാവേ, വിശുദ്ധ യൗസേപ്പിതാവേ ഈശോയെ കണ്ടെത്താനുള്ള മാര്‍ഗ്ഗം എനിക്ക് കാണിച്ചുതരണേ. വീണ്ടും നഷ്ടപ്പെടാതിരിക്കാനുള്ള വഴി പറഞ്ഞുതരണമേ. ഈശോയെ കണ്ടെത്തുന്നതുവരെ എന്നെ സഹായിക്കണമേ. എന്നെ വിട്ടുപിരിയരുതേ. എന്റെ സ്വന്തം അപ്പയും അമ്മയുമായിക്കൊണ്ട് ഈശോയെ കണ്ടെത്തുവാന്‍ എന്നെ കരം പിടിച്ചുനയിക്കണമേ ആമ്മേന്‍