ഈശോയുടെ പരിശുദ്ധനാമത്തിന് വേണ്ടിയാണ് ആഗോള കത്തോലിക്കാ സഭ ജനുവരി മാസം നീക്കിവച്ചിരിക്കുന്നത്. ഈ മാസം ചൊല്ലാന്‍ വേണ്ടി നിരവധി പ്രാര്‍ത്ഥനകളും ലുത്തീനിയകളുമുണ്ട്. എങ്കിലും ഇതിനൊക്കെ പുറമേ ഈശോയുടെ നാമത്തെ മഹത്വപ്പെടുത്താനും ആ പുണ്യനാമത്തെ വാഴ്ത്തിപാടുന്നതു വഴി ദൈവാനുഗ്രഹം പ്രാപിക്കാനും സങ്കീര്‍ത്തനം 96 നമ്മെ സഹായിക്കുന്നുണ്ട്.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍ എന്നാണ് ഈ സങ്കീര്‍ത്തനഭാഗം ആരംഭിക്കുന്നത്. ഈ മാസം മുഴുവന്‍ നമുക്ക് ഈ സങ്കീര്‍ത്തനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം. ഈശോയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ.