ഇറ്റലി: കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ ഇറ്റലിക്ക് നഷ്ടമായത് 43 കത്തോലിക്കാ വൈദികരെ. ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് മുഖപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡിന് ആരംഭം കുറിച്ച ഫെബ്രുവരി മുതല്‍ 167 വൈദികര്‍ ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. നവംബര്‍ റിട്ടയേര്‍ഡ് ഓക്‌സിലറി ബിഷപ് മാര്‍ക്കോ വിര്‍ജിലിയോ കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. ഒക്ടോബറിന്റെ തുടക്കത്തില്‍ കസേര്‍ട്ടാ രൂപതയിലെ ബിഷപ് ജിയോവാന്നിയും കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു.
ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബാസെറ്റി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ 11 ദിവസം ഐസിയുവില്‍ കഴിഞ്ഞതിന് ശേഷം സുഖംപ്രാപിച്ചുവരുന്നു.