ഭൂതോച്ചാടനം: വിശ്വാസികളുടെ അറിവിലേക്കായി പുതിയ പുസ്തകം വരുന്നൂ

ഇറ്റലി: വിശ്വാസികളുടെ അറിവിലേക്കായി ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് കാത്തലിക് എക്‌സോര്‍സിസ്റ്റ് പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു. ഡെലിവറന്‍സിന് സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതല്ല പുസ്തകത്തിന്റെ ഉദ്ദേശ്യം. മെത്രാന്മാര്‍ ചുമതലപ്പെടുത്തിയ വൈദികര്‍ക്ക് മാത്രമേ ഭൂതോച്ചാടനത്തിന് അധികാരമുള്ളൂ എന്ന് പുസ്തകം വ്യക്തമാക്കുന്നു.

മെയ് മാസത്തില്‍ ഇറ്റാലിയനില്‍ പുസ്തകം പുറത്തിറങ്ങിയിരുന്നു.ഇതിന്റെ ഇംഗ്ലീഷ് പതിപ്പാണ് സാധാരണക്കാര്‍ക്കുവേണ്ടി പുറത്തിറക്കുന്നത്. വത്തിക്കാനില്‍ നിന്നുള്ള അനുവാദം കിട്ടിക്കഴിയുമ്പോള്‍ ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്തവര്‍ഷമോ പുസ്തകം പുറത്തിറങ്ങും.

ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് കാത്തലിക് എക്‌സോര്‍സിസ്റ്റ് 20 വര്‍ഷം മുമ്പ് ഫാ. ഗബ്രിയേല്‍ അമോര്‍ത്ത സ്ഥാപിച്ചതാണ്. അറിയപ്പെടുന്ന ഭൂതോച്ചാടകനാണ് ഇദ്ദേഹം. ഫാ. ഫ്രാന്‍സെസ്‌ക്കോ ബാമോന്റെയാണ് നിലവിലെ പ്രസിഡന്റ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.