അയര്‍ലണ്ടിലെ വല്യപ്പച്ചന്മാരുടെയും വല്യമ്മച്ചിമാരുടെയും ശ്രദ്ധയ്ക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരുമുണ്ടോ എങ്കില്‍ എത്രയും വേഗം കാത്തലിക്ഗ്രാന്‍ഡ് പേരന്റ്‌സ് അസോസിയേഷനെ വിവരമറിയിക്കുക. നിങ്ങളെ ആദരിക്കാനായി വിവിധതരത്തിലുള്ള പരിപാടികളാണ് ആസൂതണം ചെയ്യുന്നത്. പ്രായം ചെന്ന വല്യപ്പച്ചന്മാരെയും വല്യമ്മച്ചിമാരെയും ദീര്‍ഘകാല ദാമ്പത്യജീവിതമുള്ളവരുമായവരെയാണ് പതിനേഴാമത് വാര്‍ഷിക തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ആദരിക്കുന്നത്.

സെപ്തംബര്‍ എട്ടിന് അയര്‍ലണ്ടിലെ മുഴുവന്‍ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും കൗണ്ട് മായോയിലെ നോക്ക് ഷ്രൈനിലേക്ക് പതിവുപോലെ തീര്‍ത്ഥാടനം നടത്തും. പതിനായിരത്തോളം പേര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. തീര്‍ത്ഥാടനത്തിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 30 ന് മുമ്പായി പേരുകള്‍ രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.

നാഷനല്‍ ഗ്രാന്‍ഡ്‌പേരന്റ്‌സ് പില്‍ഗ്രിംമേജിന് 2007 ലാണ് തുടക്കം കുറിച്ചത്.
ഈമെയില്‍: catholicgrandparents@gmail.com



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.