ബാഗ്ദാദ്: ഇറാക്കിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെയാണ് മിറ്റ്ജ ലെസ്‌ക്കോവാറിന് കോവിഡ് സ്ഥിരീകരിച്ചവാര്‍ത്ത പുറത്തുവന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെയാണ് ഇത്.
51 കാരനായ ആര്‍ച്ച് ബിഷപ് ലെസ്‌ക്കോവര്‍ സ്ലോവേനിയ സ്വദേശിയാണ്. 2020 മെയ് മാസത്തിലാണ് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി നിയമിതനായത്. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ തീയതികളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം.