ബാഗ്ദാദ് ഇറാക്കില്‍ ഈ വര്‍ഷം മുതല്‍ ക്രിസ്തുമസ് പൊതു അവധി ദിനമായിരിക്കും. ഇറാക്കി പാര്‍ലമെന്റാണ് ഈ നിര്‍ദ്ദേശം ഭൂരിപക്ഷത്തോടെ പാസാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുമെന്ന പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.
ഒക്ടോബര്‍ 17 ന് ഇറാക്കി പ്രസിഡന്റുമായി കര്‍ദിനാള്‍ ലൂയിസ് റാഫേല്‍സാക്കോ, കണ്ടുമുട്ടിയപ്പോള്‍ ക്രിസ്തുമസിന് ഇറാക്ക് മുഴുവന്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രാദേശികമായി മാത്രമുള്ള അവധിക്ക് പകരമായിട്ടാണ് രാജ്യം മുഴുവന്‍ ഇത്തവണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
98 ശതമാനവും മുസ്ലീമുകള്‍ ഉള്ള രാജ്യമാണ് ഇറാക്ക്. മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെ തീയതികളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം.