ഇറാന്‍ അമുസ്ലീമുകളെ രാജ്യത്തില്‍ നിന്ന് പുറത്താക്കുന്നതായി പഠനങ്ങള്‍

ഡെന്‍വര്‍:ഇറാന്‍ അമുസ്ലീമുകളെ രാജ്യത്തില്‍ നിന്ന് പുറത്താക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതായി പഠനങ്ങള്‍. ഫിലോസ് പ്രോജകിലെ ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാക്കില്‍ നിന്നും സിറിയായില്‍ നിന്നും അമുസ്ലീമുകളായവരെ പുറത്താക്കിയതുപോലെയുളള തന്ത്രപരമായ നീക്കങ്ങളാണ് ഇറാന്‍ ആവിഷ്‌ക്കരിക്കുന്നത്. ക്രൈസ്തവരുള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളാണ് ഇതിന്റെ ഇരകളാകേണ്ടിവരുന്നത്. ഫിലോസ് പ്രോജക്ടിലെ ഫാ. ഫര്‍ഹാദ് റെസായിയാണ് ഈ പഠനഫലം പുറത്താക്കിയത്. ഇറാനില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവനാണ് ഇദ്ദേഹം. കാനഡയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ്. ക്രിസ്തുമതവും യഹൂദ മതവും പോലെയുള്ള ന്യൂനപക്ഷങ്ങളെ മലീനികരണം എന്നാണ് ഇറാന്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവയെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് ഭരണകൂടം വിശ്വസിക്കുന്നു.

ഷിയറ്റ് പട്ടാളം നിരവധി തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും ഇക്കാലയളവില്‍ നടത്തിയിട്ടുണ്ട്. നിനവെ പ്ലെയ്‌നിലുള്ള ക്രൈസ്തവരുടെ നിരവധി സ്ഥലങ്ങളും കയ്യേറിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് നേരെ 75 ആക്രമണങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളില്‍ ഉണ്ടായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.