ഇത് പരീക്ഷയുടെ സമയമാണ്. പലതരത്തിലുള്ള പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സമയവും. അതുപോലെ പല ഉദ്യോഗാര്ത്ഥികളും അഭിമുഖപരീക്ഷകളെ നേരിടുന്നുമുണ്ട്. പരീക്ഷയിലെ ഉന്നതവിജയവും നല്ലൊരു ജോലിയും എല്ലാം നമ്മുടെ അവകാശമാണ്. നമ്മുടെ മക്കളുടെ അവകാശമാണ്. ദൈവം ഒരിക്കലും നമ്മെ പരാജിതരോ ദു:ഖിതരോ ആയി കാണാന്‍ ആഗ്രഹിക്കുന്നില്ല.
അവിടുന്ന് വിജയം നല്കുന്ന യോദ്ധാവാണ്. അവിടുന്ന് നമ്മോടുകൂടെയുണ്ടെങ്കില്‍ നമുക്കെല്ലാ വിജയവും സാധ്യമാകും. ദൈവത്തില്‍ ആശ്രയിക്കാനുളള മടിയും സന്നദ്ധതയില്ലായ്മയും കാരണം പലപ്പോഴും അര്‍ഹിക്കുന്ന വിജയങ്ങള്‍ പോലും നേടിയെടുക്കാന്‍ നമ്മുക്ക് കഴിയാതെ വരുന്നു. ദൈവത്തെ ആശ്രയിക്കുക. അവിടുത്തെ പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക.
വചനത്തിന്റെ ശക്തി ജീവിതത്തില്‍ അനുഭവിക്കുക. ഇതിലൂടെയെല്ലാം നമ്മുടെ ജീവിതം ഫലദായകമാകും. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും നാം ഉന്നതവിജയം നേടുകയും ചെയ്യും.
ഇതിനായി നമുക്ക് വചനത്തെ കൂട്ടുപിടിക്കാം. വചനത്തിന്റെ സഹായം തേടാം. താഴെപ്പറയുന്ന വചനങ്ങള്‍ പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനുമായി ഒരുങ്ങുമ്പോഴും പരീക്ഷയെഴുതുന്നതിന് മുമ്പും ഇന്റര്‍വ്യൂവിന് പോകുന്നതിനു മുമ്പുമെല്ലാം പ്രാര്‍ത്ഥിക്കുക. ഈ വചനത്തിന്റെ ശക്തിയാല്‍ പലര്‍ക്കും അര്‍ഹിക്കുന്നതിലും കൂടുതലായ വിജയം ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് വചനത്തിന്റെ ശക്തിയാണ്, ദൈവം നമുക്ക് നല്കിയിരിക്കുന്ന വാക്കാണ്. ഇതാ ഈ വചനങ്ങള്‍ഇന്നുമുതല്‍ നമുക്ക് മനപ്പാഠമാക്കാം,
പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും( ലൂക്ക 1;35)
സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്ക് വിജയം നല്കും( നെഹമിയ 2:20)
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)
ആവര്‍ത്തിച്ചുറപ്പിക്കൂ, ദൈവവചനം നമ്മുടെ വഴികളില്‍ പ്രകാശമായി മാറട്ടെ, ജീവിതത്തില്‍ വിജയമാകട്ടെ. ഒരിക്കലും പാഴാകാത്ത ദൈവവചനത്തില്‍ നമുക്ക് ഉറച്ചുവിശ്വസിക്കാം.