വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന് അന്ത്യം കുറിക്കുന്നതിന് വേണ്ടി ലോകമെങ്ങുമുള്ള മതവിശ്വാസികള്‍ ഒരുമിച്ച് ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത ദിവസമടുത്തു.മെയ് 14 നാണ്‌ലോകമെങ്ങുമുള്ള എല്ലാ മതവിശ്വാസികളും കൊറോണ വൈറസിന് അന്ത്യം കുറിക്കുന്നതിന് വേണ്ടി ഉപവസിച്ച് പ്രാര്ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രാര്‍ത്ഥനയ്ക്ക് സാര്‍വത്രികമായ ഒരു മൂല്യമുണ്ട് എന്നും അതുകൊണ്ട് എല്ലാ മതവിശ്വാസികളും അന്നേ ദിവസംഉപവസിച്ചു പ്രാര്‍ത്ഥിക്കുകയും കാരുണ്യപ്രവൃത്തികള്‍ ചെയ്യുകയും വേണമെന്ന് പാപ്പ് ഓര്‍മ്മിപ്പിക്കുന്നു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളസഭയിലും സര്‍വ്വമതപ്രാര്‍ത്ഥന നടന്നിരുന്നു. മെയ് മൂന്നിന് ഉച്ചകഴിഞ്ഞ് 3. 30 ന് നടന്ന സര്‍വ്വമതപ്രാര്‍ത്ഥയ്ക്ക നേതൃത്വം നല്കിയത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു.