ന്യൂഡല്‍ഹി:: ഇന്റര്‍നാഷനല്‍ യൂത്ത് അഡൈ്വസറി ബോഡിയിലേക്ക് മാംഗ്ലൂരൂകാരിയായ കത്തോലിക്കാ യുവതി ജെസ് വിറ്റ പ്രിന്‍സി ക്വാഡ്രാസ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഇരുപത് യുവജനങ്ങളുടെ പേരുകളാണ് ഡിസാസ്റ്ററി ഫോര്‍ ദ ലെയ്റ്റി ഫാമിലി ആന്റ് ലൈഫ് ഓഫ് റോമന്‍ കൂരിയ പ്രഖ്യാപിച്ചത്. അതിലൊരാളാണ് ജെസ് വിറ്റ.
സിസിബിഐ യുത്ത് കമ്മീഷനിലെ അംഗമായ ജെസ് വിറ്റ മുന്‍ യംങ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് പ്രസിഡന്റുമായിരുന്നു. മാംഗ്ലൂര്‍ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബിഎ ജേര്‍ണലിസവും സൈക്കോളജിയും പാസായിട്ടുണ്ട്. അടുത്ത മൂന്നുവര്‍ഷത്തേക്കാണ് ജെസ് വിറ്റയുടെ നിയമനം.
ഗ്വിനിയ, ഉഗാണ്ട, സൗത്ത് ആഫ്രിക്ക, യുഎസ്എ, കാനഡ, എല്‍സാല്‍വദോര്‍, പ്യൂറെട്ടോ റിക്കോ, ചിലി, ഇഡോനേഷ്യ, ജപ്പാന്‍, സ്ലോവേനിയ, നെതര്‍ലാന്റ്‌സ്, ലെബനോന്‍, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നാണ് മറ്റു അംഗങ്ങള്‍.
ഡിസാസ്റ്ററി ഫോര്‍ ദ ലെയ്റ്റി, ഫാമിലി ആന്റ് ലൈഫിന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് രൂപം കൊടുത്തിരിക്കുന്നത്.