54 ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഹംഗറിയില്‍

ബുഡാപ്പെസ്റ്റ്: അമ്പതിനാലാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2020 സെപ്തംബര്‍ 13 മുതല്‍ 20 വരെ ഹംഗറിയിലെ ബുഡാപ്പെസ്റ്റില്‍ നടക്കും. ഫെരെങ്ക് പുസ്‌കസ് സറ്റേഡിയത്തിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്.

എന്റെ എല്ലാ ഉറവകളും അങ്ങയില്‍ നിന്നാണ് എന്ന സങ്കീര്‍ത്തനം 87 ാം ഭാഗമാണ് കോണ്‍ഗ്രസിന്റെ ആപ്തവാക്യം. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

ഹംഗേറിയന്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് യാനോസ് ലാംപെര്‍ട്ട് ആണ് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.